ബിലീവേഴ്‌സ് സഭാധ്യക്ഷന്‍റെ സ്ഥാനാരോഹണം ഇന്ന്
ബിലീവേഴ്‌സ് സഭാധ്യക്ഷന്‍റെ  സ്ഥാനാരോഹണം ഇന്ന്
Saturday, June 22, 2024 3:25 AM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ സ​ഭ​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സാ​മു​വേ​ല്‍ മാ​ര്‍ തെ​യോ​ഫി​ലോ​സിന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങു​ക​ള്‍ ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് സ​ഭാ ആ​സ്ഥാ​ന​ത്തെ സെ​ന്‍റ് തോ​മ​സ് ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ണ്‍ ച​ര്‍ച്ച് ക​ത്തീ​ഡ്ര​ലി​ല്‍ ന​ട​ക്കും.

11.30നു ​മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ന്‍ മെ​മ്മോ​റി​യ​ല്‍ ക​ണ്‍വ​ന്‍ഷ​ന്‍ സെന്‍ററി​ല്‍ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം മ​ല​ങ്ക​ര മാ​ര്‍ത്തോ​മ്മ സു​റി​യാ​നി സ​ഭാ​ധ്യ​ക്ഷ​ന്‍ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ര്‍ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, എം​എ​ല്‍എ​മാ​രാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, മാ​ത്യു ടി. ​തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.