സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
Saturday, June 22, 2024 3:25 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ര്‍ഥി മ​രി​ച്ചു. പെ​രു​വ​ന്താ​നം കു​ള​ത്തു​ങ്ക​ല്‍ ഷാ​ജി​യു​ടെ മ​ക​ന്‍ അ​മ​ല്‍ ഷാ​ജി (21) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​മ​ല്‍ജ്യോ​തി എ​ന്‍ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ മൂ​ന്നാം വ​ര്‍ഷ കെ​മി​ക്ക​ല്‍ എ​ന്‍ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍ഥി​യാ​ണ് അ​മ​ല്‍. ഇ​ന്ന​ലെ രാ​വി​ലെ 10.30നായി​രു​ന്നു അ​പ​ക​ടം.

കാ​ഞ്ഞി​ര​പ്പ​ള്ളി - എ​രു​മേ​ലി റോ​ഡി​ല്‍ ഒ​ന്നാം മൈ​ലി​നു സ​മീ​പം കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി എ​തി​രേ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ലാം സെ​മ​സ്റ്റ​റി​ന്‍റെ അ​വ​സാ​ന പ​രീ​ക്ഷ​യെ​ഴു​താ​ന്‍ കോ​ള​ജി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


ഉ​ട​നെ 26ാം മൈ​ൽ മേ​രി​ക്വീ​ൻ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: റ​സീ​ന ഷാ​ജി. സ​ഹോ​ദ​ര​ന്‍ ഐ​സാം. ക​ബ​റ​ട​ക്കം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.