സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു
സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു
Saturday, June 22, 2024 1:53 AM IST
ചേ​ര്‍ത്ത​ല: സം​വി​ധാ​യ​ക​ന്‍ ചേ​ര്‍ത്ത​ല ക​ട​ക്ക​ര​പ്പ​ള്ളി രാ​മാ​ട്ട് യു. ​വേ​ണു​ഗോ​പ​ന്‍ അ​ന്ത​രി​ച്ചു. 67 വ​യ​സാ​യി​രു​ന്നു. സം​സ്‌​കാ​രം ഇ​ന്ന് രാ​ത്രി എ​ട്ട​ര​യ്ക്ക് വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

1995ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ജ​യ​റാം നാ​യ​ക​നാ​യെ​ത്തി​യ കു​സൃ​തി കു​റി​പ്പാ​ണ് വേ​ണു​ഗോ​പ​ന്‍റെ ആ​ദ്യ സി​നി​മ. തു​ട​ര്‍ന്ന് ഷാ​ര്‍ജ ടു ​ഷാ​ര്‍ജ, ചൂ​ണ്ട, സ്വ​ര്‍ണം, സ​ര്‍വോ​പ​രി പാ​ല​ക്കാ​ര​ന്‍ തു​ട​ങ്ങി​യ സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.


പ​ദ്മ​രാ​ജ​നൊ​പ്പം പ​ത്ത് വ​ര്‍ഷം സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ല​ത. മ​ക്ക​ള്‍: ല​ക്ഷ്മി (നി​ഷ് തി​രു​വ​ന​ന്ത​പു​രം), വി​ഷ്ണു ഗോ​പ​ന്‍ (എ​ന്‍ജി​നി​യ​ര്‍). മ​രു​മ​ക​ന്‍: ര​വീ​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.