ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള തീ​റ്റ​ക്ര​മം: ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ചി​ഞ്ചു​റാ​ണി
ക​ന്നു​കാ​ലി​ക​ൾ​ക്കു​ള്ള തീ​റ്റ​ക്ര​മം: ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ ആ​രം​ഭി​ക്കു​മെ​ന്നു മ​ന്ത്രി ചി​ഞ്ചു​റാ​ണി
Saturday, June 22, 2024 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന്നു​​​കാ​​​ലി പ​​​രി​​​ച​​​ര​​​ണ​​​ത്തി​​​ൽ ശാ​​​സ്ത്രീ​​​യ തീ​​​റ്റ​​​ക്ര​​​മ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കി​​​ട​​​യി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​ന്പ​​​യി​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി. പ്ര​​​സ്ക്ല​​​ബ്ബി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള ഫീ​​​ഡ്സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ (കെ​​​എ​​​ഫ്എ​​​ൽ) പോ​​​ഷ​​​ക​​​സ​​​മൃ​​​ദ്ധ​​​മാ​​​യ മ​​​ഹി​​​മ കാ​​​ലി​​​ത്തീ​​​റ്റ പു​​​റ​​​ത്തി​​​റ​​​ക്കി പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

തീ​​​റ്റ​​​ക്ര​​​മ​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ൾ കാ​​​ര​​​ണം ക​​​ന്നു​​​കാ​​​ലി​​​ക​​​ൾ ച​​​ത്ത​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വ​​​ള​​​ർ​​​ത്തു മൃ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ന​​​ൽ​​​കു​​​ന്ന വി​​​വി​​​ധ​​​ത​​​രം തീ​​​റ്റ​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പു​​​തി​​​യ നി​​​യ​​​മം പാ​​​സാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം തീ​​​റ്റ ക​​​ഴി​​​ച്ച് ക​​​ന്നു​​​കാ​​​ലി ച​​​ത്താ​​​ൽ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.


ഈ ​​​വ​​​ർ​​​ഷം ക​​​ടു​​​ത്ത വേ​​​ന​​​ലി​​​ൽ 450 പ​​​ശു​​​ക്ക​​​ളെ ന​​​ഷ്ട​​​പ്പെ​​​ട്ട ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ച​​​ർ​​​മ​​​മു​​​ഴ ബാ​​​ധി​​​ച്ച് 800 പ​​​ശു​​​ക്ക​​​ളെ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കും. പ​​​ശു​​​ക്ക​​​ളെ വാ​​​ങ്ങു​​​ന്ന​​​തി​​​ന് പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.