220 അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി മു​ന്നോ​ട്ടു പോ​കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
220 അ​ധ്യ​യ​ന ദി​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കി  മു​ന്നോ​ട്ടു പോ​കേ​ണ്ട സാ​ഹ​ച​ര്യ​മെ​ന്ന്  വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
Friday, June 21, 2024 3:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ്കൂ​​​ളു​​​ക​​​ളി​​​ൽ 220 അ​​​ധ്യ​​​യ​​​ന ദി​​​ന​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കി മു​​​ന്നോ​​​ട്ടു പോ​​​കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​തെ​​​ന്ന് വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി. ക്യു​​​ഐ​​​പി അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​ണ് തീ​​​രു​​​മാ​​​നം. കോ​​​ട​​​തി​​​യു​​​ടെ തു​​​ട​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വ​​​രു​​​ന്ന മു​​​റ​​​യ്ക്ക് തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​ക്കൊ​​​ള്ളും. അ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​തി​​​നോ​​​ട് സ​​​ഹ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഇ​​​നി​​​യും തീ​​​ർ​​​പ്പാ​​​ക്കാ​​​നു​​​ള്ള ഫ​​​യ​​​ലു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കാ​​​ൻ മേ​​​ഖ​​​ലാ അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന കാ​​​ര്യം മ​​​ന്ത്രി അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളെ അ​​​റി​​​യി​​​ച്ചു. ജൂ​​​ലൈ 19, 26, ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​ണ് അ​​​ദാ​​​ല​​​ത്തു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.

വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ജൂ​​​ലൈ 19ന് ​​​കോ​​​ഴി​​​ക്കോ​​​ടും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ൽ ജൂ​​​ലൈ 26ന് ​​​കൊ​​​ച്ചി​​​യി​​​ലും തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് അഞ്ചിന് ​​​കൊ​​​ല്ല​​​ത്തും അ​​​ദാ​​​ല​​​ത്ത് ന​​​ട​​​ത്തും. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ൾ പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.