മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ സ്ഥി​രം സം​വി​ധാ​നം
മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ സ്ഥി​രം സം​വി​ധാ​നം
Friday, June 21, 2024 3:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ചി​​​കി​​​ത്സാ പി​​​ഴ​​​വ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ൾ അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സ്ഥി​​​രം സം​​​വി​​​ധാ​​​നം രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി വീ​​​ണാ ജോ​​​ർ​​​ജ്.

എ​​​ച്ച്. സ​​​ലാ​​​മി​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ചി​​​കി​​​ത്സാ പി​​​ഴ​​​വു​​​ണ്ടാ​​​യാ​​​ൽ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. പൊ​​​തു​​​ജ​​​ന​​​ത്തി​​​ന് പ​​​രാ​​​തി പ​​​റ​​​യാ​​​നും അ​​​തേ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​നു​​​മാ​​​ണ് ഈ ​​​സം​​​വി​​​ധാ​​​നം.


ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. നോ​​​ണ്‍ പ്രാ​​​ക്ടീ​​​സിം​​​ഗ് അ​​​ല​​​വ​​​ൻ​​​സ് വാ​​​ങ്ങി​​​യ ശേ​​​ഷം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഡോ​​​ക്ട​​​ർ​​​മാ​​​ർ സ്വ​​​കാ​​​ര്യ പ്രാ​​​ക്ടീ​​​സ് ന​​​ട​​​ത്താ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.