നിമിഷപ്രിയയുടെ മോചനം;40,000 ഡോളര്‍ കൈമാറാന്‍ അനുമതി
നിമിഷപ്രിയയുടെ മോചനം;40,000 ഡോളര്‍ കൈമാറാന്‍ അനുമതി
Friday, June 21, 2024 3:20 AM IST
കൊ​​ച്ചി: യെ​​മ​​നി​​ല്‍ വ​​ധ​​ശി​​ക്ഷ​​യ്ക്കു വി​​ധി​​ക്ക​​പ്പെ​​ട്ട് ജ​​യി​​ലി​​ല്‍ ക​​ഴി​​യു​​ന്ന പാ​​ല​​ക്കാ​​ട് കൊ​​ല്ല​​ങ്കോ​​ട് സ്വ​​ദേ​​ശി​​നി നി​​മി​​ഷ​​പ്രി​​യ​​യു​​ടെ മോ​​ച​​ന​​ത്തി​​നാ​​യു​​ള്ള പ്രാ​​രം​​ഭ ച​​ര്‍ച്ച​​ക​​ള്‍ക്ക് ഇ​​ന്ത്യ​​ന്‍ എം​​ബ​​സി വ​​ഴി പ​​ണം കൈ​​മാ​​റാ​​ന്‍ കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ അ​​നു​​മ​​തി.

നി​​മി​​ഷ​​പ്രി​​യ​​യു​​ടെ അ​​മ്മ പ്രേ​​മ​​കു​​മാ​​രി​​യാ​​ണ് പ​​ണം കൈ​​മാ​​റാ​​ന്‍ അ​​നു​​മ​​തി തേ​​ടി കേ​​ന്ദ്ര​​ത്തെ സ​​മീ​​പി​​ച്ചി​​രു​​ന്ന​​ത്.

മോ​​ച​​ന​​ത്തി​​നു​​വേ​​ണ്ടി​​യു​​ള്ള പ്രാ​​രം​​ഭച​​ര്‍ച്ച തു​​ട​​ങ്ങ​​ണ​​മെ​​ങ്കി​​ല്‍ 40,000 യു​​എ​​സ് ഡോ​​ള​​ര്‍ ആ​​ദ്യം കൈ​​മാ​​റ​​ണ​​മെ​​ന്നും അ​​ത് എം​​ബ​​സി വ​​ഴി ല​​ഭി​​ക്കാ​​ന്‍ അ​​നു​​മ​​തി ന​​ല്‍ക​​ണ​​മെ​​ന്നു​​മാ​​യി​​രു​​ന്നു പ്രേ​​മ​​കു​​മാ​​രി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്.


എം​​ബ​​സി​​യു​​ടെ അ​​ക്കൗ​​ണ്ടി​​ല്‍ പ​​ണ​​മെ​​ത്തി​​യാ​​ല്‍, സ​​ന​​യി​​ല്‍ പ്രേ​​മ​​കു​​മാ​​രി നി​​ര്‍ദേ​​ശി​​ക്കു​​ന്ന​​വ​​ര്‍ക്ക് കൈ​​മാ​​റാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ പൂ​​ര്‍ത്തി​​യാ​​ക്കാ​​നും കേ​​ന്ദ്രം അ​​നു​​മ​​തി ന​​ല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.