ഓ​ട്ടോ​റി​ക്ഷ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് ദന്പതികൾക്കും മകൾക്കും ദാരുണാന്ത്യം
ഓ​ട്ടോ​റി​ക്ഷ​യും ബ​സും കൂ​ട്ടി​യി​ടി​ച്ച് ദന്പതികൾക്കും മകൾക്കും ദാരുണാന്ത്യം
Friday, June 21, 2024 3:20 AM IST
മ​​​ഞ്ചേ​​​രി: കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ടി​​​ച്ച് ഓ​​​ട്ടോ യാ​​​ത്രി​​​ക​​​രാ​​​യ ദ​​ന്പ​​തി​​ക​​ളും മ​​ക​​ളും മ​​രി​​ച്ചു. പു​​​ല്‍​പ്പ​​​റ്റ ഒ​​​ള​​​മ​​​തി​​​ല്‍ അ​​​ക്ക​​​ര​​​മ്മ​​​ല്‍ വീ​​​ട്ടി​​​ല്‍ പ​​​രേ​​​ത​​​നാ​​​യ മ​​​ണ്ണി​​​ങ്ങ​​​ച്ചാ​​​ലി​​​ല്‍ ഗു​​​ലാം​​​മൊ​​​യ്തീ​​​ന്‍ ഹാ​​​ജി-​​​ഫാ​​​ത്തി​​​മ​​​ക്കു​​​ട്ടി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ന്‍ മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്‌​​​റ​​​ഫ് (45), അ​​​ഷ്‌​​​റ​​​ഫി​​​ന്‍റെ ഭാ​​​ര്യ​ സാ​​​ജി​​​ദ (37), മ​​​ക​​​ള്‍ ഫി​​​ദ (15) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഫി​​​ദ​​​യെ മ​​​ല​​​പ്പു​​​റം കോ​​​ട്ട​​​പ്പ​​​ടി ഗ​​​വ. ഗേ​​​ള്‍​സ് ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ ചേ​​​ര്‍​ക്കു​​​ന്ന​​​തി​​​നാ​​​യി പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മൂ​​​വ​​​രും. മ​​​ല​​​പ്പു​​​റം-​​​കോ​​​ഴി​​​ക്കാ​​​ട് പാ​​​ത​​​യി​​​ല്‍ മേ​​​ല്‍​മു​​​റി മു​​​ട്ടി​​​പ്പ​​​ടി​​​യി​​​ലാ​​​ണ് അ​​​പ​​​ക​​​ടം.

മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്‌​​​റ​​​ഫ് ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഓ​​​ട്ടോ​​​റി​​​ക്ഷ നി​​​യ​​​ന്ത്ര​​​ണം വി​​​ട്ട് എ​​​തി​​​രേ​​​വ​​​ന്ന കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സി​​​ല്‍ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ദ​​​മ്പ​​​തി​​​ക​​​ള്‍ ത​​​ല്‍​ക്ഷ​​​ണം മ​​​രി​​​ച്ചു.


ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഫി​​​ദ​​​യെ നാ​​​ട്ടു​​​കാ​​​ര്‍ ഉ​​​ട​​​ന്‍ മ​​​ല​​​പ്പു​​​റം താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചു​​​വെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. കു​​​മ്മി​​​ണി​​​പ്പ​​​റ​​​മ്പ് കു​​​ട്ടി​​​ഹ​​​സ​​ന്‍-​​​ആ​​​യി​​​ശ ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​ണ് സാ​​ജി​​ദ.

ഏ​​​റെ​​​ക്കാ​​​ലം പ്ര​​​വാ​​​സ​​​ജീ​​​വി​​​തം ന​​​യി​​​ച്ച മു​​​ഹ​​​മ്മ​​​ദ് അ​​​ഷ്‌​​​റ​​​ഫ് നാ​​​ലു വ​​​ര്‍​ഷ​​​മാ​​​യി വ​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ത്തു ചെ​​​യ്തുവ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ഫ​​​ഹ്മി​​​ദ, ഫൈ​​​ഹ, അ​​​ഷ്ഫ​​​ഖ് എ​​​ന്നി​​​വ​​​രാ​​​ണ് മ​​​രി​​ച്ച ദ​​​മ്പ​​​തി​​മാ​​രു​​ടെ മ​​​റ്റു​​​മ​​​ക്ക​​​ള്‍.

മ​​​ല​​​പ്പു​​​റം പോ​​​ലീ​​​സ് ഇ​​​ന്‍​ക്വ​​​സ്റ്റ് ചെ​​​യ്ത മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് മ​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ പോ​​​സ്റ്റു​​​മോ​​​ര്‍​ട്ട​​​ത്തി​​​നു ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ള്‍ ഏ​​​റ്റു​​​വാ​​​ങ്ങി പു​​​ല്‍​പ്പ​​​റ്റ ജു​​​മാ​​​മ​​​സ്ജി​​​ദി​​​ല്‍ ക​​​ബ​​​റ​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.