പ്ര​​സം​​ഗി​​ക്കാ​​ൻ അ​​വ​​സ​​രം ന​​ല്കി​​യി​​ല്ല, ചെ​​ന്നി​​ത്ത​​ല വി​​രു​​ന്നുസ​​ത്കാ​​ര​​ത്തി​​ൽനി​​ന്ന് വിട്ടുനി​​ന്നു
പ്ര​​സം​​ഗി​​ക്കാ​​ൻ അ​​വ​​സ​​രം ന​​ല്കി​​യി​​ല്ല, ചെ​​ന്നി​​ത്ത​​ല വി​​രു​​ന്നുസ​​ത്കാ​​ര​​ത്തി​​ൽനി​​ന്ന് വിട്ടുനി​​ന്നു
Friday, June 21, 2024 3:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​വ​​​ലോ​​​ക​​​ന​​​ത്തി​​​നാ​​​യി ചേ​​​ർ​​​ന്ന യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​നാ​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യെ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ചി​​​ല്ല.

യു​​​ഡി​​​എ​​​ഫ് ഏ​​​കോ​​​പ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കാ​​​ത്ത ന​​​ട​​​പ​​​ടി​​​യി​​​ൽ ക​​​ടു​​​ത്ത അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തു​​​ട​​​ർ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഒ​​​രു​​​ക്കി​​​യ വി​​​രു​​​ന്നു സ​​​ത്കാ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​തെ മ​​​ട​​​ങ്ങി. ഘ​​​ട​​​ക​​​ക​​​ക്ഷി നേ​​​താ​​​ക്ക​​​ൾ​​​ക്കെ​​​ല്ലാം പ്ര​​​സം​​​ഗി​​​ക്കാ​​​ൻ യോ​​​ഗ​​​ത്തി​​​ൽ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യ​​​പ്പോ​​​ഴാ​​​ണ് ര​​​മേ​​​ശി​​​നെ ക്ഷ​​​ണി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്.


യു​​​ഡി​​​എ​​​ഫ് ചെ​​​യ​​​ർ​​​മാ​​​ൻ കൂ​​​ടി​​​യാ​​​യ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​ണ് ഏ​​​കോ​​​പ​​​ന സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.