മ​സാ​ല ബോ​ണ്ട് ഹ​​​ര്‍​ജി​​​ക​​​ള്‍ ജൂ​​​ലൈ നാ​​​ലി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും
മ​സാ​ല ബോ​ണ്ട് ഹ​​​ര്‍​ജി​​​ക​​​ള്‍  ജൂ​​​ലൈ നാ​​​ലി​​​നു പ​​​രി​​​ഗ​​​ണി​​​ക്കും
Thursday, June 20, 2024 2:29 AM IST
കൊ​​​ച്ചി: കി​​​ഫ്ബി മ​​​സാ​​​ല ബോ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​ല്‍ വി​​​ദേ​​​ശ​​​നാ​​​ണ്യ വി​​​നി​​​മ​​​യ​​​ചട്ടലം​​​ഘ​​​നം ന​​​ട​​​ന്നോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​ഡി ന​​​ല്‍​കി​​​യ സ​​​മ​​​ന്‍​സ് ചോ​​​ദ്യം ചെ​​​യ്ത് മു​​​ന്‍ മ​​​ന്ത്രി ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്കും കി​​​ഫ്ബി​​​യും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി ജൂ​​​ലൈ നാ​​​ലി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

ജ​​​സ്റ്റീ​​​സ് ടി.​​​ആ​​​ര്‍. ര​​​വി​​​യാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്. ഇ​​​ഡി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഐ​​​സ​​​ക്കി​​​നെ ചോ​​​ദ്യം ചെ​​​യ്യു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​യും​​വ​​​രെ കോ​​​ട​​​തി നേ​​​ര​​​ത്തേ ത​​​ട​​​ഞ്ഞി​​​രു​​​ന്നു. ലോ​​​ക്‌​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​ത്ത​​​നം​​​തി​​​ട്ട മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി​​​രു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ട​​​തി​ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.