ബോം​ബാ​ണ് ച​ർ​ച്ചാവി​ഷ​യം; ട്രാ​ൻ​സ്പോ​ർ​ട്ട് ഡ്രൈ​വ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത​ല്ല; സ​​​ച്ചി​​​ൻ​​​ദേ​​​വി​​​ന് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​ൻ
ബോം​ബാ​ണ് ച​ർ​ച്ചാവി​ഷ​യം;   ട്രാ​ൻ​സ്പോ​ർ​ട്ട് ഡ്രൈ​വ​റെ   ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​ത​ല്ല; സ​​​ച്ചി​​​ൻ​​​ദേ​​​വി​​​ന് മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി വി.​​​ഡി. സ​​​തീ​​​ശ​​​ൻ
Thursday, June 20, 2024 1:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു ത​​​ല​​​ശേ​​​രി​​​യി​​​ൽ വൃ​​​ദ്ധ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ലെ അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കി​​​യ സി​​​പി​​​എ​​​മ്മി​​​ലെ കെ.​​​എം. സ​​​ച്ചി​​​ൻ​​​ദേ​​​വി​​​നെ പ​​​രി​​​ഹ​​​സി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഡ്രൈ​​​വ​​​റെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ കാ​​​ര്യ​​​മ​​​ല്ലെ​​​ന്നും സ്റ്റീ​​​ൽ ബോം​​​ബ് പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു വൃ​​​ദ്ധ​​​ൻ മ​​​രി​​​ച്ച സം​​​ഭ​​​വ​​​മാ​​​ണെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

പ​​​രി​​​ഷ്കൃ​​​ത സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​പ​​​മാ​​​ന​​​ക​​​ര​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് സി​​​പി​​​എം ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ പ​​​ര​​​മാ​​​ർ​​​ശ​​​മാ​​​ണ് സ​​​ച്ചി​​​ൻ​​​ദേ​​​വി​​​നെ ചൊ​​​ടി​​​പ്പി​​​ച്ച​​​ത്. സ​​​ച്ചി​​​ൻ​​​ദേ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഏ​​​താ​​​നും സി​​​പി​​​എം അം​​​ഗ​​​ങ്ങ​​​ൾ ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു.


ഇ​​​തോ​​​ടെ​​​യാ​​​ണ് സ​​​ച്ചി​​​ൻ​​​ദേ​​​വി​​​ന്‍റെ​​​യും ഭാ​​​ര്യ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​റാ​​​യ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​റു​​​മാ​​​യു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​ത്തി​​​ന്‍റെ കാ​​​ര്യം വി.​​​ഡി. സ​​​തീ​​​ശ​​​ൻ സ​​​ഭ​​​യെ ഓ​​​ർ​​​മി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.