എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സ​മ്മേ​ള​നം 22 മു​ത​ല്‍ കോ​ഴി​ക്കോ​ട്ട്
എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ സ​മ്മേ​ള​നം 22 മു​ത​ല്‍ കോ​ഴി​ക്കോ​ട്ട്
Thursday, June 20, 2024 1:34 AM IST
കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള എ​​​ന്‍​ജി​​​ഒ യൂ​​​ണി​​​യ​​​ന്‍ സം​​​സ്ഥാ​​​ന​​​സ​​​മ്മേ​​​ള​​​നം 22 മു​​​ത​​​ല്‍ 24 വ​​​രെ കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ക്കും. 22നു ​​​വൈ​​​കു​​ന്നേ​​രം നാ​​​ല​​​ര​​​യ്ക്കു കോ​​​ഴി​​​ക്കോ​​​ട് ബീ​​​ച്ചി​​​ല്‍ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്നു സം​​​ഘാ​​​ട​​​ക​​​ര്‍ വാ​​​ര്‍​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ക്രി​​​സ്ത്യ​​​ന്‍ കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍നി​​​ന്നു വൈ​​​കു​​ന്നേ​​രം മൂ​​​ന്ന​​​ര​​​യ്ക്കു പ്ര​​​ക​​​ട​​​നം ആ​​​രം​​​ഭി​​​ക്കും. പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം , മ​​​ന്ത്രി​​​മാ​​​രാ​​​യ എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ന്‍, രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, പി.​​​എ.​ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്, കെ.​​​പി. മോ​​​ഹ​​​ന​​​ന്‍ എം​​​എ​​​ല്‍​എ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.


പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം കാ​​​ലി​​​ക്ക​​​ട്ട് ട്രേ​​​ഡ് സെ​​​ന്‍റ​​​റി​​​ല്‍ 23ന് ​​​രാ​​​വി​​​ലെ 8.45ന് ​​​ന്യൂ​​​സ് ക്ലി​​​ക്ക് എ​​​ഡി​​​റ്റ​​​ര്‍ ഇ​​​ന്‍ ചീ​​​ഫ് പ്ര​​​ബീ​​​ര്‍ പു​​​ര്‍​കാ​​​യ​​​സ്ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​വി. ശ​​​ശി​​​ധ​​​ര​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. 23ന് ​​​ഉ​​​ച്ച​​​യ്ക്ക് 2.30ന് ‘ഫെ​​​ഡ​​​റ​​​ലി​​​സം ത​​​ക​​​ര്‍​ത്ത് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍, പ്ര​​​തി​​​രോ​​​ധം തീ​​​ര്‍​ത്ത് കേ​​​ര​​​ളം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ മ​​​ന്ത്രി കെ.​​​എ​​​ന്‍. ബാ​​​ല​​​ഗോ​​​പാ​​​ല്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.