‘അ​മ്മ’തെ​ര​ഞ്ഞെ​ടു​പ്പ് 30ന്
‘അ​മ്മ’തെ​ര​ഞ്ഞെ​ടു​പ്പ് 30ന്
Thursday, June 20, 2024 1:34 AM IST
കൊ​​​​ച്ചി: താ​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ ‘അ​​​​മ്മ’യു​​​​ടെ ഭാ​​​​ര​​​​വാ​​​​ഹി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് 30 ന് ​​​​ന​​​​ട​​​​ക്കും. എ​​​​റ​​​​ണാ​​​​കു​​​​ളം ഗോ​​​​കു​​​​ലം ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ക്കു​​​​ന്ന ജ​​​​ന​​​​റ​​​​ല്‍ ബോ​​​​ഡി യോ​​​​ഗ​​​​ത്തി​​​​ലാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. എ​​​​തി​​​​രി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ മോ​​​​ഹ​​​​ന്‍​ലാ​​​​ല്‍ വീ​​​​ണ്ടും പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​കും.

ഇ​​​​ന്ന​​​​സെ​​​​ന്‍റി​​​നു​​​ശേ​​​ഷം പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്കു വ​​​​ന്ന മോ​​​​ഹ​​​​ന്‍​ലാ​​​​ലി​​​​ന് ഇ​​​​തു തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ടേ​​​​മാ​​​​ണ്. ട്ര​​​​ഷ​​​​റ​​​​ര്‍ സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ഉ​​​​ണ്ണി മു​​​​കു​​​​ന്ദ​​​​നും എ​​​​തി​​​​രി​​​​ല്ല. 17 അം​​​​ഗ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യെ​​​​യാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ദീ​​​​ര്‍​ഘ​​​​കാ​​​​ലം സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രു​​​​ന്ന ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു ഇ​​​​ത്ത​​​​വ​​​​ണ മ​​​​ത്സ​​​​ര​​​രം​​​​ഗ​​​​ത്തി​​​​ല്ല.

പ​​​​ക​​​​രം കു​​​​ക്കു പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ന്‍, സി​​​​ദ്ദീ​​​​ഖ്, ഉ​​​​ണ്ണി ശി​​​​വ​​​​പാ​​​​ല്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​ന​​​ത്തേ​​​​ക്ക് പ​​​ത്രി​​​ക ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് ജ​​​​ഗ​​​​ദീ​​​​ഷ്, ആ​​​​ര്‍.​ ജ​​​​യ​​​​ന്‍, മ​​​​ഞ്ജു പി​​​​ള്ള എ​​​​ന്നി​​​​വ​​​​രും ജോ​​​​യി​​​​ന്‍റ് സെ​​​​ക്ര​​​​ട്ട​​​​റി സ്ഥാ​​​​ന​​​​ത്തേ​​​​ക്ക് കെ.​​​​ആ​​​​ര്‍. അ​​​​നൂ​​​​പ് ച​​​​ന്ദ്ര​​​​ന്‍, ബാ​​​​ബു​​​​രാ​​​​ജ് ജേ​​​​ക്ക​​​​ബ് എ​​​​ന്നി​​​​വ​​​​രും മ​​​​ത്സ​​​​രി​​​​ക്കും.


11 അം​​​​ഗ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ലേ​​​​ക്ക് 12 പേ​​​​രാ​​​​ണ് മ​​​​ത്സ​​​​ര​​​​രം​​​​ഗ​​​​ത്തു​​​​ള്ള​​​​ത്. അ​​​​ന​​​​ന്യ, ആ​​​​ന്‍​സി​​​​ബ ഹ​​​​സ​​​​ന്‍, ജോ​​​​യി മാ​​​​ത്യു, ക​​​​ലാ​​​​ഭ​​​​വ​​​​ന്‍ ഷാ​​​​ജോ​​​​ണ്‍, ര​​​​മേ​​​​ശ് പി​​​​ഷാ​​​​ര​​​​ടി, റോ​​​​ണി ഡേ​​​​വി​​​​ഡ്, സ​​​​ര​​​​യു മോ​​​​ഹ​​​​ന്‍, സു​​​​രാ​​​​ജ് വെ​​​​ഞ്ഞാ​​​​റ​​​​മൂ​​​​ട്, സു​​​​രേ​​​​ഷ് കൃ​​​​ഷ്ണ, ടി​​​​നി ടോം, ​​​​ടൊ​​​​വി​​​​നോ തോ​​​​മ​​​​സ്, വി​​​​നു മോ​​​​ഹ​​​​ന്‍ എ​​​​ന്നി​​​​വ​​​​രാ​​​​ണ് പ​​​ത്രി​​​ക ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

ബൈ​​​​ലോ പ്ര​​​​കാ​​​​രം എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വി​​​​ല്‍ നാ​​​​ലു വ​​​​നി​​​​ത​​​​ക​​​​ള്‍ ഉ​​​​ണ്ടാ​​​​ക​​​​ണം. മൂ​​​​ന്നു വ​​​​നി​​​​ത​​​​ക​​​​ള്‍ എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ക​​​​മ്മി​​​​റ്റി​​​​യി​​​​ലേ​​​​ക്കും ര​​​​ണ്ടു പേ​​​ർ ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​ന്‍റ് സ്ഥാ​​​​ന​​​​ത്തേ​​​​ക്കും മ​​​​ത്സ​​​​രി​​​​ക്കു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.