അതിരപ്പിള്ളിയിൽ ലൈബ്രറി കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു
1598724
Saturday, October 11, 2025 12:49 AM IST
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റിൽ ലൈബ്രറി കെട്ടിടം കാട്ടാനക്കൂട്ടം തകർത്തു. കല്ലാല ബി ഡിവിഷനിലെ ലൈബ്രറിയാണ് വ്യാ ഴാഴ്ച രാത്രി കാട്ടാനക്കൂ ട്ടം നശിപ്പിച്ചത്.
ലൈബ്രറിയുടെ വാതിൽ പൊളിച്ച് അകത്തു കടന്ന കാട്ടാനക്കൂട്ടം സാധനസാമഗ്രികൾ നശിപ്പിച്ചു.
പുറത്തു സ്ഥാപിച്ചിരുന്ന വാട്ടർ പൈപ്പും ആന നശിപ്പിച്ചു. പ്രദേശത്തെ പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിനു ചുറ്റും വൈദ്യുതിവേലി സ്ഥാപിക്കണമെന്നും കാട്ടാനശല്യം കുറയ്ക്കുന്നതിനായി വനംവകുപ്പ് നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.