കൊട്ടേക്കാട് പള്ളിയിൽ തിരുനാളിനു കൊടിയേറി
1598561
Friday, October 10, 2025 7:15 AM IST
കൊട്ടേക്കാട്: മരിയൻ തീർഥാടനകേന്ദ്രമായ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊറോന ദേവാലയത്തിലെ ഫാത്തിമനാഥയുടെ തിരുനാൾ കൊടിയേറ്റം തൃശൂർ അതിരൂപത സാന്ത്വനം ഡയറക്ടർ ഫാ. ജോജു ആളൂർ നിർവഹിച്ചു. വിശുദ്ധ കുർബാനയിലും ജപമാലപ്രദക്ഷിണത്തിലും ഫാ. ജോജു ആളൂർ, ഫൊറോന വികാരി ഫാ. ഫ്രാങ്കോ കവലക്കാട്ട്, ഫാ. മിഥുൻ ചുങ്കത്ത് എന്നിവർ കാർമികരായി.
18,19 തീയതികളിലാണു തിരുനാൾ. 18നു വൈകീട്ട് അഞ്ചിനു വിശുദ്ധ കുർബാന. തുടർന്ന് കൂടുതുറക്കലിനു ബിഷപ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമികനാകും. തിരുനാൾദിനമായ 19നു രാവിലെ പത്തിന് ആഘോഷമായ തിരുനാൾപാട്ടുകുർബാന. ഉച്ചകഴിഞ്ഞു 3.30നു കിരീടമെഴുന്നള്ളിപ്പ്. വൈകീട്ട് ആറിന് കിരീടം എഴുന്നള്ളിപ്പുകൾ ഫാത്തിമ ഗ്രൗണ്ടിലെത്തും. തുടർന്ന് പ്രസിദ്ധമായ കുടമാറ്റമത്സരം. തൃശൂർ അതിരൂപത വികാരി ജനറാൾ മോണ്‍. ജയ്സണ്‍ കൂനംപ്ലാക്കൽ തിരുനാൾസന്ദേശം നൽകും.