ഉണ്ണികൾക്കു കളിക്കാൻ ഇനി സ്വന്തം മണ്ണ്
1598159
Thursday, October 9, 2025 1:25 AM IST
ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് പ്രദേശത്ത് കുട്ടികൾക്ക് കളിക്കാനായി സ്വന്തം മണ്ണ്. വട്ടേക്കാട് സ്വദേശികളായ എം.എ. ഷാഹു ഹാജിയും എം. എ. ഉമ്മർ ഹാജിയും ചേർന്നാണ് ആറ് സെന്റ് സ്ഥലം പഞ്ചായത്തിന് സൗജന്യമായി നൽകിയത്.
ഇവിടെ പഞ്ചായത്ത് കളിക്കളം നിർമിക്കും. ഇ.ടി. മുഹമ്മദ് ബഷീർ എംപി ആധാരം ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്, ജില്ലാപഞ്ചായത്ത് മെംബർ അഡ്വ.വി.എം. മുഹമ്മദ് ഗസ്സാലി എന്നിവർ മുഖ്യാതിഥികളായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മൂക്കൻ കാഞ്ചന, ഹസീന താജുദ്ദീൻ, മുഹമ്മദ് നാസിഫ് എന്നിവർ പ്രസംഗിച്ചു.