ഒരുമനയൂർ തിരുനാൾ ഇന്നും നാളെയും
1598707
Saturday, October 11, 2025 12:49 AM IST
ചാവക്കാട്: ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും.
ഇതിന്റെ ഭാഗമായിട്ടുള്ള ദീപക്കാഴ്ചയുടെ സ്വിച്ച്ഓൺ ഇന്നലെ രാത്രി എസ്ഐ എ.യു. മനോജ് നിർവഹിച്ചു. തിരുക്കർമങ്ങൾക്ക് ചിറ്റാട്ടുകര വികാരി ഫാ. ജയിംസ് വടക്കൂട്ട് കാർമികനായി. ഇന്ന് വൈകിട്ട് ആറിന് ജപമാല, ലദീഞ്ഞ്, വിശുദ്ധ കുർബാന, നൊവേന, വള, അമ്പ് എഴുന്നള്ളിപ്പ്, വേസ്പര, പ്രസുദേന്തി വാഴ്ച, രൂപം എഴുന്നള്ളിപ്പ്. വാടാനപ്പള്ളി വികാരി ഫാ. ഏബിൾ ചിറമൽ മുഖ്യകാർമികനാകും.
ാളെ രാവിലെ ആറിന് ജപമാല വിശുദ്ധ കുർബാന. 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന. ചേറൂർ ക്രൈസ്റ്റ് വില്ല ഡയറക്ടർ ഫാ. സാജൻ വടക്കൻ മുഖ്യ കാർമികനാകും. ഫാ ജസ്റ്റിൻ പൂഴിക്കുന്നേൽ സന്ദേശംനൽകും. തുടർന്ന് പ്രദക്ഷിണം. രാത്രി ഒമ്പതുമുതൽ എഴുന്നള്ളിപ്പ്, 10ന് വർണമഴ.
വികാരി ഫാ. ജോവി കണ്ടുകുളങ്ങര, ട്രസ്റ്റിമാരായ ഇ.എഫ്. ജോസഫ്, റോസി ജോൺസൺ, സാജി ടോണി, ജനറൽ കൺവീനർ ഇ.പി. കുരിയാക്കോസ്, കൺവീനർമാരായ ഷെലിനോവ് അബ്രാഹം, ഇ.കെ. ജോസ്, കെ.ജെ. ചാക്കോ, ജോഷി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വംനൽകും.