അന്തിക്കാട് ഗവ. എൽപി സ്കൂളിൽ ഓഡിറ്റോറിയം തുറന്നു
1598565
Friday, October 10, 2025 7:15 AM IST
അന്തിക്കാട്: ഗവ. എൽപി സ്കൂളിൽ പുതുതായി നിർമാണം പൂർത്തീകരിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എംഎൽഎ നിർവഹിച്ചു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ്് ജീന നന്ദൻ അധ്യക്ഷത വഹിച്ചു.
പൂർവ വിദ്യാർഥിയും മുൻമന്ത്രിയുമായിരുന്ന കെ.പി. രാജേന്ദ്രന്റെ അടിയന്തര ഇടപെടലിൽ രാജ്യസഭാംഗമായിരുന്ന ബിനോയ് വിശ്വത്തിന്റെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ച 75 ലക്ഷം രൂപ ഉപയോഗിച്ച് 2400 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്. ചടങ്ങിൽ അന്തിക്കാട് പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകരെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ.കെ. ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. സുർജിത്ത്, അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പി.എസ്. സുജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം സി.കെ. കൃഷ്ണകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശരണ്യ രാജേഷ്, പ്രധാനാധ്യാപിക സി.വി. സീന, പിടിഎ പ്രസിഡന്റ് രാജീവ് സുകുമാരൻ, പിടിഎ വൈസ് പ്രസിഡന്റ്് എ.ബി. ബാബു, എംപിടിഎ പ്രസിഡന്റ്് ജൂലി ജോസഫ്, പൂർവ വിദ്യാർഥി സംഘടന പ്രസിഡൻന്റ്് കെ.വി. രാജേഷ്, സ്കൂൾ വികസന സമിതി കൺവീനർ എ.വി. ശ്രീവത്സൻ, വികസന സമിതി അംഗം എം.കെ. സതീശൻ, രാംകുമാർ കാട്ടാനി, ഷാഹുൽ അന്തിക്കാട് എന്നിവർ പങ്കെടുത്തു.