മിൽമ ഷോപ്പി ഉദ്ഘാടനം
1598563
Friday, October 10, 2025 7:15 AM IST
വടക്കാഞ്ചേരി: തെക്കുംകര വീരോലിപ്പാടം ക്ഷീരോൽപാദകസഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മിൽമഷോപ്പി ആരംഭിച്ചു. മിൽമ എറണാകുളം മേഖലാ ചെയർമാൻ സി.എൻ. വത്സലൻ പിള്ള ഉദ്ഘാടനം ചെയ്തു. മേഖലാ ഡയറക്ടർ എൻ.ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
തെക്കുംകര പഞ്ചായത്ത് മെമ്പർ ഷൈബി ജോൺസൻ, സംഘം പ്രസിഡന്റ്് പി.എ. ബോവാസ്, താര ഉണ്ണികൃഷ്ണൻ, വിൻസി, പ്രവീണ, ടി.വി. പൗലോസ്, സംഘം സെക്രട്ടറി നിഷ തുടങ്ങിയവർ പങ്കെടുത്തു.