ചാലക്കുടി ഉപജില്ലാ ശാസ്ത്രോത്സവം 14, 15 തീയതികളിൽ കൊരട്ടിയിൽ
1598712
Saturday, October 11, 2025 12:49 AM IST
കൊരട്ടി: വിദ്യാഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്രോത്സവം 14, 15 തീയതികളിൽ കൊരട്ടിയിൽ നടക്കും. 14ന് രാവിലെ 9.30ന് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു അധ്യക്ഷത വഹിക്കും. എംഎഎം എച്ച്എസ്എസ് കൊരട്ടി, എംഎഎം എച്ച്എസ് കൊരട്ടി, ചർച്ച് എൽപിഎസ് കൊരട്ടി, ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ, കോനൂർ, സെന്റ്് ജോസഫ് ചർച്ച് പാരീഷ് ഹാൾ, കോനൂർ, കൊരട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് വേദി.
ചാലക്കുടി ഉപജില്ലയിലെ എൽപി മുതൽ ഹയർസെക്കൻഡറി വരെയുള്ള 90 വിദ്യാലയങ്ങളിലെ വിദ്യാർഥികൾ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, ചാലക്കുടി എഇഒ പി.ബി. നിഷ, സി. മേരി വർക്കി, ജനറൽ കൺവീനർ രതീഷ് ആർ. മേനോൻ, എൻ. പാർവതി എന്നിവർ പങ്കെടുത്തു.