കാപ്പ: രണ്ട് ഗുണ്ടകള്‍ക്കെതിരേ നടപടി
1598164
Thursday, October 9, 2025 1:26 AM IST
ഇരിങ്ങാലക്കുട: കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ട പതിയാശേരി പുതിയവീട്ടില്‍ നബീല്‍ (24), ആളൂര്‍ സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടയായ പതിയാരത്ത് പറമ്പില്‍ വീട്ടില്‍ സജി(28) എന്നിവര്‍ക്കെതിരെ തൃശൂര്‍ റൂറല്‍ പോലീസ് നടപടി സ്വീകരിച്ചു. നബീല്‍ മതിലകം പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമകേസും മൂന്ന് അടി പിടികേസും മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന വിധത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിന് ഒരു കേസും അടക്കം 10 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 2025 ല്‍ കാപ്പ ഉത്തരവ് ലംഘിച്ചതിന് രണ്ട് തവണ ശിക്ഷ ലഭിച്ചയാളുമാണ്.
ആന സജി കൊടകര, ആളൂര്‍, വിയ്യൂര്‍ പോലീസ് സ്റ്റേഷനുകളിലായി ഒരു വധശ്രമകേസിലും അഞ്ച് അടിപിടികേസിലും ഒരു മയക്കുമരുന്ന് കേസിലും അടക്കം 12 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. മതിലകം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം കെ ഷാജി, ആളൂര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.