സെന്റ് മേരീസ് കോളജിൽ ദ്വിദിന സെമിനാർ
1598567
Friday, October 10, 2025 7:15 AM IST
തൃശൂർ: സെന്റ് മേരീസ് ഓട്ടോണമസ് കോളജിലെ അപ്ലൈഡ് ബയോടെക്നോളജി വിഭാഗം കേരള ബയോഡൈവേഴ്സിറ്റി ബോർഡുമായി സഹകരിച്ചുനടത്തുന്ന ദ്വിദിന സെമിനാറിനു തുടക്കം.
കാർഷികസർവകലാശാല കൊക്കോ റിസർച്ച് സെന്ററിലെ മുഖ്യശാസ്ത്രജ്ഞ ഡോ. ജെ.എസ്. മിനിമോൾ ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. എ. ഡാലി ഡൊമിനിക്, മലയാളവിഭാഗം മേധാവി ഡോ. ജിഷ എലിസബത്ത്, അപ്ലൈഡ് ബയോളജി മേധാവി ഡോ. മഞ്ജുഷ റാണി, ഡോ. കീർത്തി വിജയൻ, ഡോ. പി. വെങ്കിടേഷ്, ഡോ. ദിവ്യ കെ. ലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. കെ. വിശ്വാനന്ദപുലവരുടെ നേതൃത്വത്തിൽ തോൽപ്പാവക്കൂത്തും പ്രദർശിപ്പിച്ചു.