ഇരുചക്രവാഹനത്തിൽ കാർ ഇടിച്ച് വീട്ടമ്മ മരിച്ചു
1598055
Wednesday, October 8, 2025 11:04 PM IST
മുരിങ്ങൂർ: മകനുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ തൊട്ടു പിന്നിൽ അമിത വേഗത്തിൽ വന്ന കാറിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. തിരുമുടിക്കുന്ന് സുഗതി തെക്കിനിയത്ത് ഫ്രാൻസീസ് ഭാര്യ ഷൈനി(53) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ദേശീയപാതയിൽ അങ്കമാലി ദിശയിലേക്കുള്ള ട്രാക്കിൽ മുരിങ്ങൂർ ഡിവൈൻ നഗർ മേൽപാലം ഇറങ്ങി സർവീസ് റോഡുമായി ചേരുന്ന ഭാഗത്തുവച്ചാണ് അപകടം.
മകനുമായി ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് കാർ ഇടിച്ച് തെറിപ്പിച്ചത്. ഇരുവരും തെറിച്ചു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഉടൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ. സംസ്കാരം ഇന്ന് നടക്കും. മക്കൾ: വിബിൻ, ജിബിൻ.