സ്തനാർബുദത്തിനെതിരേ കാൻവാക്ക് സംഘടിപ്പിച്ചു
1598586
Friday, October 10, 2025 7:16 AM IST
തൃശൂർ: ഗൈനക്കോളജി വിദഗ്ധരുടെ നേതൃത്വത്തിൽ സ്തനാർബുദത്തിനെതിരായ ബോധവത് കരണ പരിപാടിയുടെ ഭാഗമായി കാൻവാക്ക് എന്ന പേരിൽ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
ഗൈനക് ഡോക്ടർമാരുടെ സംഘടനയായ തൃശൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റിയും കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിയും ചേർന്നാണു കാൻവാക്ക് സംഘടിപ്പിച്ചത്.
വടക്കേ സ്റ്റാൻഡിനു സമീപത്തെ പള്ളിത്താമം ഗ്രൗണ്ടിൽ വാക്കത്തോണിന്റെ ഫ്ളാഗ് ഓഫ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടിപി. ശ്രീദേവി നിർവഹിച്ചു. ഗൈനക്കോളജി വിദഗ്ധരും നഴ്സിംഗ് കോളജ് വിദ്യാർഥികളുമടക്കം 1000 പേർ മൂന്നു കിലോമീറ്റർ വാക്കത്തണിൽ പങ്കെടുത്തു.
റീജണൽ തിയറ്ററിൽ നടന്ന സമാപനസമ്മേളനം തൃശൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി പ്രസിഡന്റ് ഡോ. ബിന്ദു മേനോൻ ഉദ്ഘാടനം ചെയ്തു.
അവതാരക ലക്ഷ്മി നക്ഷത്ര, ഗായിക ഇന്ദുലേഖ വാര്യർ, തൃശൂർ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി ഉപദേശകൻ ഡോ.വി.പി. പൈലി, സെക്രട്ടറി ഡോ. സി.ആർ. രശ്മി, കാൻവാക്ക് ജനറൽ കണ്‍വീനർ ഡോ. എം. വേണുഗോപാൽ, ഡോ. എം. ദീപ്തി എന്നിവർ പ്രസംഗിച്ചു.