ടിങ്കർ ഫെസ്റ്റ് നടത്തി
1598721
Saturday, October 11, 2025 12:49 AM IST
മേലൂർ: എറണാകുളം അങ്കമാലി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ പങ്കെടുപ്പിച്ച "ടിങ്കർ ഫെസ്റ്റ് 2025' മേലൂർ സെന്റ്് ജോസഫ് എച്ച്എസ്എസിൽ നടത്തി. "റീച്ചിംഗ് ഔട്ട് ക്വാളിറ്റി ലൈഫ് ത്രൂ സസ്റ്റൈനബിൾ ഡെവലപ്മെന്റ്" എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തി തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ നാല് ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രോജക്ടുകൾ അവതരിപ്പിച്ചു മാറ്റുരച്ചു.
കോർപ്പറേറ്റ് മാനേജർ ഫാ. തോമസ് നങ്ങേലിമാലിൽ അധ്യക്ഷത വഹിച്ചു. കമ്പനി സിഇഒ ജിലു ജോസഫ് ഉദ്ഘാടന കർമം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. മേഴ്സി തോമസ്, മാനേജർ ഫാ. ജോസ് പൊള്ളയിൽ, അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ ഫാ. വർഗീസ് പാലാട്ടി, ഹെഡ്മാസ്റ്റർ സോണി ജോസഫ്, പിടിഎ പ്രസിഡന്റ്് ടി. ബെന്നി, കോ ഒാർഡിനേറ്റർ ഡോ. പി. ആശ, ജയ്റോസ് പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു. എവർറോളിംഗ് ട്രോഫികൾ പ്രഫ. ഫ്രാൻസിസ് ജോസഫ് സമ്മാനിച്ചു.
100 ഓളം വിദ്യാർഥികൾ മാറ്റുരച്ച ഫെസ്റ്റിൽ വിജയികളായവർക്ക് സമ്മാനദാനവും നടത്തി.