ചാലക്കുടി നഗരസഭ ശ്മശാനഭൂമിയിൽ വയോജനങ്ങൾക്കു ക്ഷേമകേന്ദ്രം
1598583
Friday, October 10, 2025 7:16 AM IST
ചാലക്കുടി: പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും ഇപ്പോൾ കാര്യമായി ഉപയോഗമില്ലാതെ കിടക്കുന്നതുമായ നഗരസഭയുടെ ആര്യങ്കാല പൊതുശ്മശാന ഭൂമിയിൽ വയോജനങ്ങൾക്കായി ക്ഷേമമന്ദിരം ഒരുങ്ങുന്നു. നഗരസഭയി ലെ വാർഡ് 31 ലെ ആര്യങ്കാല പൊതുശ്മശാനത്തിന്റെ ഭൂമിയിൽ ഒരു ഭാഗത്താണ് വയോജനങ്ങൾക്കായി പകൽവീട് നിർമിക്കുന്നത്.
ചാലക്കുടി പഞ്ചായത്ത് ആയിരുന്ന കാലം മുതൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് പൊതു ശ്മശാനമായി ഉപയോഗിച്ചിരുന്നതാണ് ഈ സ്ഥലം. നഗരസഭയിൽ ഗ്യാസ് ക്രിമറ്റോറിയം വന്നതോടുകൂടി ആര്യങ്കാലയിൽ മൃതദേഹ സംസ്കാരം വളരെ കുറഞ്ഞിരുന്നു.
മാത്രമല്ല, വളരെ അപൂർവമായ ഉണ്ടാകുന്ന ചില അനാഥ മൃതദേഹങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ സംസ്കരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിസ് തൃതമായിട്ടുള്ള ശ്മശാനത്തിന്റെ സ്ഥലത്തിൽനിന്നും ഒരു ഭാഗം തിരിച്ചെടുത്ത് ഇവിടെ വയോജനങ്ങൾക്ക് അവരുടെ മാനസിക ഉല്ലാസങ്ങൾക്കും മറ്റും ഒത്തു ചേരുന്നതിനുള്ള ഒരു പകൽവീട് നിർമിക്കണമെന്ന് ആശയം ഉണ്ടായത്. ഇവിടുത്തെ വാർഡ് സഭയുടെയും കൗൺസിലർ ജോജി കാട്ടാളന്റെയും ഇതുസംബന്ധിച്ച നിർദേശം നഗരസഭ കൗൺസിൽ ചർച്ച ചെയ്യുകയും കൗൺസിൽ പദ്ധതിക്ക് അംഗീകാരം നൽകുകയും ചെയ്തു.
പൊതുശ്മശാനത്തിൽനിന്നും കുറച്ചുഭൂമി റവന്യൂവകുപ്പിനെക്കൊണ്ട് അളന്നുതിരിച്ച് ഇവിടെ പകൽവീട് നിർമിക്കുന്നതിന് 15 ലക്ഷം രൂപ അനുവദിക്കുകയും നിർമാണം ഇപ്പോൾ പൂർത്തിയായി വരികയുമാണ്. പകൽവീടിനുള്ള സ്ഥലം പ്രത്യേകം മതിൽകെട്ടി തിരച്ച് മറ്റൊരു റോഡിൽ നിന്നും ഇവിടേക്ക് പ്രവേശനസൗകര്യവും ഒരുക്കിയിട്ടുണ്ട്. വാർഡ് സഭകൾ ചേരുന്നതിനും കുടുംബശ്രീ ഉൾപ്പെടെയുള്ള മീറ്റിംഗുകൾ നടത്തുന്നതിനും സാധ്യമാകുന്ന രീതിയിലാണ് പകൽ വീടിന്റെ നിർമാണം പുരോഗമിക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ, വാർഡ് കൗൺസിലർ ജോജി കാട്ടാളൻ, കൗൺ സിലർ വത്സൻ ചമ്പക്കര, മുനിസിപ്പൽ എൻജിനീയർ ശിവപ്രസാദ് എന്നിവർ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ സ്ഥ ലത്തെത്തി. നിർമാണം അടിയന്തരമായി പൂർത്തിയാക്കി, പകൽവീട് വയോജനങ്ങൾക്ക് എത്രയും വേഗം തുറന്നു കൊടുക്കുമെന്ന് ചെയർപേഴ്സണും വാർഡ് കൗൺ സിലറും അറിയിച്ചു.