മുണ്ടൂർ മഠം കപ്പേളയിൽ 40 മണിക്കൂർ ആരാധനയ്ക്ക് ഇന്നു തുടക്കം
1598560
Friday, October 10, 2025 7:15 AM IST
മുണ്ടൂർ: സെന്റ് ഫ്രാൻസീസ് അസീസി മഠം കപ്പേളയിൽ 40 മണിക്കൂർ ആരാധനയ്ക്കു ഇന്നു തുടക്കം.ഇന്നു രാവിലെ 6.15ന് മുണ്ടൂർ പള്ളി വികാരി ഫാ. ബാബു അപ്പാടന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷമായ ദിവ്യബലിയോടെ ആരാധനയ്ക്കു തുടക്കമാകും. രാത്രി ഏഴിന് അസി. വികാരി ഫാ. സാൽവിൻ കണ്ണനായ്ക്കൽ സമൂഹാരാധന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവയ്ക്കു നേതൃത്വം നൽകും.
നാളെ രാവിലെ 6.15നു ദിവ്യബലി, ആരാധന എന്നിവയ്ക്കു ഫാ. സാൽവിൻ കണ്ണനായ്ക്കൽ നേതൃത്വം നൽകും. രാത്രി ഏഴിനു സമൂഹാരാധന, പരിശുദ്ധകുർബാനയുടെ ആശീർവാദം എന്നിവയ്ക്ക് എംഎസ്ടി സുപ്പീരിയർ ഫാ. ആന്റണി ചീരൻവേലിൽ നേതൃത്വം നൽകും. 12നു രാവിലെ ആറിനു ദിവ്യകാരുണ്യസന്നിധിയിൽ ആരാധന. രാവിലെ ഒമ്പതിന് ആഘോഷമായ ദിവ്യബലി, പ്രസംഗം - ഫാ. ഡേവിഡ് പേരാമംഗലം നേതൃത്വം നൽകും. വൈകീട്ട് നാലിന് ഫാ. വിന്നി അറങ്ങാശേരിയുടെ നേതൃത്വത്തിൽ സമൂഹ ആരാധന, ആശീർവാദം എന്നിവയോടെ 40 മണിക്കൂർ ആരാധനയ്ക്കു സമാപനമാകും.