കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
1598559
Friday, October 10, 2025 7:15 AM IST
കൊടകര: കേരള കോണ്‍ഗ്രസ് - എം കൊടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ 61-ാം ജന്മദിനം ആഘോഷിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ഒ. വര്‍ഗീസ് ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ടി.സി. പോളി അധ്യക്ഷത വഹിച്ചു, ജെന്സണ് ജോണ്സണ്, സി.എസ്. സുരേഷ്, എം.എസ്. ശ്രീകുമാര്‍, കെ. സുന്ദരന്‍ എന്നിവര്‍ പ്രസംഗിച്ചു. മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാന്‍ വന്യജീവി നിയമത്തില്‍ ഭേദഗതി വരുത്തി ബില്‍ പാസാക്കിയ സംസ്ഥാന സര്‍ക്കാരിനെ സമ്മേളനം അഭിനന്ദിച്ചു.