ഇനി മത്സരിക്കാനില്ല: എം.കെ. വർഗീസ്
1598152
Thursday, October 9, 2025 1:25 AM IST
തൃശൂർ: ഇനി കോർപറേഷനിലേക്കു മത്സരിക്കാനില്ലെന്നു മേയർ എം.കെ. വർഗീസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ല. കൗണ്‍സിൽ കാലാവധി കഴിഞ്ഞാൽ മൂന്നുമാസം വിശ്രമിക്കും.
മുൻവർഷങ്ങളിൽ അഞ്ഞൂറുമുതൽ ആയിരം കോടിവരെ വികസനമാണ് നടന്നത്. സ്വതന്ത്രനായി വന്ന തനിക്ക് 1,500 കോടിയുടെ വികസനം നടത്താൻ കഴിഞ്ഞു. എൽഡിഎഫ് മികച്ച പിന്തുണ നൽകി. സുരേഷ് ഗോപിയുടെ എംപി ഫണ്ടുപയോഗിച്ചു പദ്ധതി നടപ്പാക്കിയതു തൃശൂർ കോർപറേഷൻ മാത്രമാണ്. മന്ത്രിയായശേഷം പദ്ധതികൾ വിഭാവനംചെയ്യുകയോ അറിയിക്കുകയോ ചെയ്തിട്ടില്ല. ചർച്ചകൾക്കു സുരേഷ് ഗോപി വിളിച്ചാൽ പോകാൻ മടിയില്ല. അദ്ദേഹത്തോടു വ്യക്തിപരമായ താത്പര്യമുണ്ട്. നാടിന്റെ വികസനംമാത്രമാണ് ലക്ഷ്യമെന്നും മേയർ പറഞ്ഞു.