വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിനതിരുനാൾ കൊടിയേറി
1598163
Thursday, October 9, 2025 1:26 AM IST
കാട്ടൂര്‍: വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാളിന് കൊടിയേറി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. തിരുനാള്‍ ദിനമായ 17 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
ഇരിങ്ങാലക്കുട നിത്യാരാധന കേന്ദ്രം വൈസ് റെക്ടര്‍ ഫാ. സീമോന്‍ കാഞ്ഞിത്തറ, ഫാ. ജോര്‍ജി ചെറിയാന് തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്ന് പ്രദക്ഷിണം ഉണ്ടായിരിക്കും.
തിരുനാളിന്റെ വിജയത്തിനായി എടത്തിരുത്തി കര്‍മല മാതാ ഫൊറോന പള്ളി വികാരി ഫാ. ജോഷി പാല്യേക്കര, ഇരിങ്ങാലക്കുട ഉദയ പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ധന്യ സിഎംസി, കാട്ടൂര്‍ വിശുദ്ധ എവുപ്രാസ്യ സ്ക്വയര്‍ ഡയറക്ടര്‍ സിസ്റ്റര്‍ ഷീബ സിഎംസി, കാട്ടൂര്‍ എവുപ്രാസ്യ കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ നിര്‍മല സിഎംസി, ജനറല്‍ കണ്‍വീനര്‍ ലോനച്ചന് ഉറുവത്ത് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.