ഒല്ലൂർ പള്ളി തിരുനാൾ: നേർച്ചപായ്ക്കറ്റുകൾ ഒരുങ്ങുന്നു
1598155
Thursday, October 9, 2025 1:25 AM IST
ഒല്ലൂർ: സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാളിനു ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
തിരുനാളിനോടനുബന്ധിച്ചുള്ള നേർച്ചപ്പൊതികൾ(അരി, അവൽ, പൊരി, കുന്തിരിക്കം) തയാറാക്കൽ ആരംഭിച്ചു. ലിറ്റർജി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നേർച്ചപ്പായ്ക്കറ്റ് തയാറാക്കുന്നത്.
5200 കിലോ അരി, 3100 കിലോ അവിൽ, 350 കിലോ കുന്തിരിക്കം എന്നിവയാണ് തയാറാക്കുന്നത്. വികാരി ഫാ. വർഗീസ് കുത്തൂർ, അസിസ്റ്റന്റ് വികാരിമാരായ ഫാ. എഡ്വിൻ ഐനിക്കൽ, ഫാ. തേജസ് കുന്നപ്പിള്ളിൽ, കൈക്കാരന്മാരായ ഷോണി അക്കര, ഷാജു പടിക്കല, ജോഫി ചിറമ്മൽ, ജെയ്സൺ പ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.