സഹൃദയ കോളജില്‍ ലോക തപാല്‍ദിനാചരണം
1598581
Friday, October 10, 2025 7:16 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ എന്‍എസ്എസ് യൂണിറ്റും ഐക്യു എസിയും സംയുക്തമായി ലോകതപാല്‍ ദിനാചരണം സംഘടിപ്പിച്ചു. കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഓസ്ട്രേലിയയിലെ സിഡ്നിയില്‍നിന്ന് വിദ്യാര്‍ഥികള്‍ക്ക് അയച്ച കത്തുവായിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ് ഉദ്ഘാടനം ചെ യ്തു. 20 വര്‍ഷമായി സേവനമനുഷ്ഠിക്കുന്ന പോസ്റ്റ് വുമണ്‍ വിധു രാഘവനെ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ ആദരിച്ചു.
കോളജ് ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ കെ. ജയകുമാര്‍, ഇരിങ്ങാലക്കുട സബ് ഡിവിഷന് പോസ്റ്റല്‍ അസിസ്റ്റന്റ് സൂപ്രണ്ട് എം. സുനില്‍, ജിബിന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സ്റ്റാമ്പ് പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കായി കത്തെഴുതല്‍ മത്സരം എന്നിവയും ഉണ്ടായി.