ഓണ്ലൈൻരംഗത്തെ തൊഴിൽസുരക്ഷയ്ക്ക് നിയമനിർമാണം നടത്തണം
1598153
Thursday, October 9, 2025 1:25 AM IST
തൃശൂർ: ഓണ്ലൈൻരംഗത്തെ തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കാൻ സർക്കാർതലത്തിൽ നിയമനിർമാണം നടത്തണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ.
കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് യൂണിയൻ എഐടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മനു ജേക്കബ്, സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, ഗിഗ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ടി.സി. സഞ്ജിത്ത്, എഐടിയുസി ജില്ലാ സെക്രട്ടറി ടി.കെ. സുധീഷ്, സിപിഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. കെ.ബി. സുമേഷ്, ഗിഗ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന നേതാക്കളായ വി.എസ്. സുനിൽകുമാർ, എ. വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
പുതിയ ജില്ലാ ഭാരവാഹികളായി കെ.എൻ. രഘു- പ്രസിഡന്റ്, മനു ജേക്കബ്- സെക്രട്ടറി, ഷെമീർ വകയിൽ- ട്രഷറർ, ഉനൈസ്, ഗോപിനാഥ്- വൈസ് പ്രസിഡന്റുമാർ, ദിബീഷ് ബാല ആന്റോ മുരിയാടൻ- ജോയിന്റ് സെക്രട്ടറിമാർ എന്നിവരെയും 25 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.