മുഖ്യമന്ത്രിയുടെ "എട്ടുമുക്കാൽ' പരാമർശം അപമാനകരം: സംസ്കാരസാഹിതി
1598568
Friday, October 10, 2025 7:15 AM IST
തൃശൂർ: മുഖ്യമന്ത്രിയിൽനിന്ന് വ്യക്തികളുടെ ശരീരഘടനയെ അടിസ്ഥാനമാക്കി പരിഹാസരൂപേണയുള്ള "എട്ടുമുക്കാൽ' പരാമർശങ്ങൾ കേരളം ഇന്നേവരെ നേടിയെടുത്ത സാംസ് കാരികമൂല്യങ്ങൾക്ക് എതിരും അപമാനകരവുമാണെന്നും സംസ്കാരസാഹിതി.
നിയമനിർമാണസഭയിലെ ഒരു അംഗത്തിനുനേരേ മുഖ്യമന്ത്രിയിൽനിന്നുണ്ടായ ദേഹനിന്ദാപരമായ വാക്കുകൾ അദ്ദേഹത്തിന്റെ ഉള്ളിലെ മൂല്യച്യുതിയും സങ്കുചിതചിന്താഗതിയുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
പ്രസ്താവന തിരുത്തി മുഖ്യമന്ത്രി പൊതുമാപ്പ് പറയണമെന്നും, ബോഡി ഷെയിമിംഗ്, ലിംഗപരമായ അവഹേളനം എന്നിവയ്ക്കെതിരേ സമഗ്രമായ ബോ ധവത്കരണപ്രവർത്തനങ്ങൾ ആരംഭിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അതു മുഖ്യമന്ത്രിയിൽനിന്നുതന്നെ തുടങ്ങണമെന്നും സംസ്കാരസാഹിതി ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ, കൺവീനർ അനിൽ സമ്രാട്ട് എന്നിവർ ആവശ്യപ്പെട്ടു.