അമലയുടെ കാൻസർ സുരക്ഷിത പദ്ധതിക്കു തുടക്കം
1598564
Friday, October 10, 2025 7:15 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ് ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ തൃശൂർ കോർപറേഷന്റെ സഹകരണത്തോടെ കാൻസർ കണ്ടെത്താനുള്ള സുരക്ഷിതപദ്ധതിക്കു തുടക്കം.
അമലയുടെ പൂങ്കുന്നം ഡേ കെയർ സെന്ററിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് പദ്ധതിക്കു രൂപംനൽകിയത്. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗണ്‍സിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുത്ത ഡിവിഷനുകളിൽ കാൻസർ സ്ക്രീനിംഗ് ക്യാന്പുകൾ നടത്തും. മാമോഗ്രാം, പാപ്സ്മിയർ, മറ്റു പരിശോധനകളും സൗജന്യമായി നടത്തും.
ചടങ്ങിൽ ദേവമാതാ പ്രൊവിൻഷ്യൽ റവ.ഡോ. ജോസ് നന്തിക്കര, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ ടി.എസ്. കല്യാണരാമൻ, കല്യാണ്‍ വസ്ത്രാലയ ഉടമ ടി.എസ്. പട്ടാഭിരാമൻ, മണപ്പുറം ഫിനാൻസ് എക്സിക്യൂട്ടീവ് ജോർജ് ഡി. ദാസ്, എഫാത്ത സിഇഒ തോമസ് പൂണേലി, യു.ജെ. ജോയ്, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ഫ്രാൻസിസ് കുരിശേരി, ഡോ. അനിൽ ജോസ് താഴത്ത്, ഡോ. യു. ഉണ്ണികൃഷ്ണൻ, ബോർജിയോ ലൂയിസ് എന്നിവർ പ്രസംഗിച്ചു.