എൻജിൻ തകരാർ: മുള്ളൂർക്കരയിൽ ട്രെയിൻഗതാഗതം തടസപ്പെട്ടു
1598710
Saturday, October 11, 2025 12:49 AM IST
വടക്കാഞ്ചേരി: എൻജിൻ തകരാർമൂലം മുള്ളൂർക്കരയിൽ രണ്ടരമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നലെ പുലർച്ചെയാണ് മുള്ളൂർക്കരയിലെത്തിയ മംഗള എക്സ്പ്രസിന്റെ എൻജിൻ തകരാറിലായത്.
ട്രെയിൻ നിർത്തിയിട്ടതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിലായി.ഷൊർണൂരിൽനിന്ന് മറ്റൊരു എൻജിൻ എത്തിച്ചു. തകരാറുസംഭവിച്ച എൻജിൻ വള്ളത്തോൾ നഗർ സ്റ്റേഷനിലേക്കുമാറ്റിയാണ് തകരാർ പരിഹരിച്ചത്. തുടർന്നാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകൾ ഓടിത്തുടങ്ങിയത്.
ട്രാക്കിൽ ട്രെയിൻ കിടന്നതുമൂലം രണ്ട് ട്രെയിനുകൾ ഷൊർണൂരിൽ പിടിച്ചിടുകയുംചെയ്തു. ഇന്നലെ രാവിലെ 8.30 ഓടെയാണ് പൂർണമായും ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്.