തലോരില്‍ തെരുവുനായ് ആക്രമണം; യുവതിക്കു പരിക്കേറ്റു
1598574
Friday, October 10, 2025 7:16 AM IST
തലോര്‍: തെരുവുനായയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. കാലില്‍ കടിയേറ്റ യുവതി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കൊടകര മനക്കുളങ്ങര സ്വദേശി വെളിയങ്ങോട്ട് വീട്ടില്‍ രാജന്റെ ഭാര്യ സുഷയ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചതിരിഞ്ഞായിരുന്നു സംഭവം.
തലോരിലുള്ള സ്വന്തം വീട്ടിലേക്ക് സംസ്ഥാന പാതയോരത്തുകൂടി നടന്നു വരുന്നതിനിടെ പുറകിലൂടെ വന്ന നായ ആക്രമിക്കുകയായിരുന്നു. കാലില്‍ കടിച്ചുവലിച്ച നായയെ കൈയ്യിലുണ്ടായിരുന്ന ബാഗ് കൊണ്ട് പ്രതിരോധിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.
നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദീപ്തി സ്കൂളിന് സമീപത്താണ് തെരുവുനായ ആക്രമണം. ഈ ഭാഗത്തെ തെരുവുനായ ശല്യത്തിനെതിരെ മുന്‍പും പരാതിയുയര്‍ന്നിരുന്നു. കുട്ടികള്‍ സ്കൂള്‍വിട്ട് പോകുന്ന സമയത്ത് തെരുവുനായകള്‍ പാഞ്ഞടുക്കുന്നതും പതിവാണ്. അധികൃതര്‍ ഇടപെട്ട് തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.