ഓട്ടോറിക്ഷ മതിലിലിടിച്ച് പരിക്കേറ്റു
1598566
Friday, October 10, 2025 7:15 AM IST
എരുമപ്പെട്ടി: തിച്ചൂർ സെന്ററിനുസമീപം ഓട്ടോറിക്ഷയ്ക്കു മുന്നിലേക്ക് തെരുവുനായ ചാടി നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് രണ്ടുപേർക്കു പരിക്കേറ്റു.
തിച്ചൂർ പൊന്നുവീട്ടിൽ രാഹുൽ(30), മഹാദേവൻ(17) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്കിടിച്ച് രണ്ടുപേർക്കു പരിക്ക്
നടത്തറ: നെല്ലിക്കുന്നിൽ റോഡ് ക്രോസ്ചെയ്യുന്നതിനിടെ ബൈക്കിടിച്ച് രണ്ടുപേർക്കു പരിക്കേറ്റു. ബൈക്ക് യാത്രികൻ പൂച്ചട്ടി സ്വദേശി പറങ്ങാശേരി ഷിജോ(37), കാൽനടയാത്രികൻ നെല്ലിക്കുന്ന് സ്വദേശി പുത്തൻവെളി വീട്ടിൽ ഗോപി(73) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
കേച്ചേരി: തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ എരനെല്ലൂർ കപ്പേളയ്ക്കുസമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ അടാട്ട് സ്വദേശി തച്ചന്തറ വീട്ടിൽ സുഭാഷ് മകൻ വിഷ്ണു(28)വിനു പരിക്കേറ്റു. വിഷ്ണുവിനെ കേച്ചേരി ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.