പോന്നോർ സ്വദേശി മാഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ചു
1598053
Wednesday, October 8, 2025 11:04 PM IST
കൈപ്പറമ്പ്: പോന്നോർ സ്വദേശിയായ യുവാവ് മാഹി റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. പേരമംഗലം പൂനൂർ നെടിയിടത്ത് വീട്ടിൽ രാകേഷ് (38) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്.
ചൊവ്വാഴ്ച രാവിലെ മാഹി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് മാഹി ഗവ. ജനറൽ ആശുപത്രിയിലെത്തിക്കുന്നതിനിടെ വഴിമധ്യേ മരിക്കുകയായിരുന്നു. ആളെ തിരിച്ചറിയുന്ന രേഖകളൊന്നുമുണ്ടായിരുന്നില്ല. പിന്നീടുള്ള അന്വേഷത്തിലാണ് ആളെ വ്യക്തമായത്.
28 മുതൽ ഇയാളെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്കാരം നടത്തി. ഭാര്യ: രചന. മക്കൾ: ശിവദ, തപസ്യ.