ഹോട്ടൽ ജീവനക്കാരൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
1598054
Wednesday, October 8, 2025 11:04 PM IST
കൊരട്ടി : തമിഴ്നാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരനെ ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് വിരുദ്ദുനഗർ ശ്രീവില്ലിപുത്തൂർ മുനിയപ്പ കോവിൽ സ്ട്രീറ്റിൽ ശരത് (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ന് കൊരട്ടി ബിവറേജിനു പിൻഭാഗത്തുള്ള ട്രാക്കിലാണ് മൃതദേഹം കണ്ടത്.
ആറു മാസത്തോളമായി കൊരട്ടി ജെടിഎസ് ജംഗ്ഷനു സമീപമുള്ള ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ നാട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ഹോട്ടലിൽ നിന്നു ഇറങ്ങിയതെന്നാണ് സൂചന. കൊരട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.