ഷേണ്‍സ്റ്റാട്ട് മാതാവിന്റെ കപ്പേളയുടെ രജതജൂബിലി ആഘോഷവും തിരുനാളും 18ന്
1598558
Friday, October 10, 2025 7:15 AM IST
ഇരിങ്ങാലക്കുട: ഷേണ്‍സ്റ്റാട്ട് മാതാവിന്റെ കപ്പേളയുടെ രജതജൂബിലി ആഘോഷവും പരിശുദ്ധ അമ്മയുമായുള്ള സ്നേഹ ഉടമ്പടി നവീകരണവും 18 ന് നടത്തും.
15ന് വൈകീട്ട് 5.30 ന് കൊടിയേറ്റ്, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഇരിങ്ങാലക്കുട സെന്റ്് തോമസ് കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍ കാര്‍മികത്വം വഹിക്കും. 16 ന് വൈകീട്ട് 5.30 ന് ജപമാല, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ആളൂര്‍ മേരിമാതാ ഷേണ്‍സ്റ്റാട്ട് ഭവന് സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. സിന്റോ വടക്കുമ്പാടന് ഐഎസ്എച്ച് കാര്‍മികനാകും.
17 ന് രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെ അഖണ്ഡ ജപമാല ഉണ്ടായിരിക്കും. വൈകീട്ട് 5.30 ജപമാല, ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, വിശുദ്ധ കുര്‍ബാന എന്നിവയ്ക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോണ്‍. വില്സന് ഈരത്തറ കാര്‍മികത്വം വഹിക്കും. ആളൂര്‍ ബിഎല്‍എം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. നിക്സന് ചാക്കേര്യ സന്ദേശം നല്‍കും.
തിരുനാള്‍ ദിനമായ 18 ന് വൈകീട്ട് അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യകാര്‍മികത്വം വഹിക്കും. പ്രൊവി ഡന്‍സ് പ്രൊവിന്‍സ് സുപ്പീരിയര്‍ ഫാ. പോള്‍ പനങ്കുളം ഐഎസ്എച്ച്, എംടിഎ പ്രൊവിന്‍സ് സുപ്പീരിയര്‍ ഫാ. പുഷ്പരാജ് സഹകാര്‍മികരാകും.