ഉപജില്ലാ സ്കൂള്‍ ശാസ്ത്രോത്സവം തുടങ്ങി
1598579
Friday, October 10, 2025 7:16 AM IST
ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രോത്സവം കല്പറമ്പ് ബിവിഎംഎച്ച്എസ് സ്കൂളില്‍ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപ്പറമ്പില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കത്രീന ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജൂലി ജോയ്, ജനറല്‍ കണ്‍വീനര്‍ ഇ. ബിജു ആന്റണി, ടി.കെ. ലത, സിന്ധു മേനോന്, എം.എ. രാധാകൃഷ്ണന്, വിക്ടര്‍ കല്ലറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
എഇഒ എം.എസ്. രാജീവ് സ്വാഗതവും വികസനസമിതി കണ്‍വീനര്‍ ഡോ. എ.വി. രാജേഷ് നന്ദിയും പറഞ്ഞു. ബിവിഎംഎച്ച്എസ്എസ്, ജിയുപിഎസ് വടക്കുംകര, എച്ച്സിസി എല്‍പിഎസ് എന്നിവടങ്ങളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്.