സെന്റ് മേരീസ് കോളജിൽ അമേരിക്കൻ മൈക്രോബയോളജി സ്റ്റുഡന്റ് ചാപ്റ്ററിനു തുടക്കം
1598149
Thursday, October 9, 2025 1:25 AM IST
തൃശൂർ: സെന്റ് മേരീസ് കോളജിന്റെ പങ്കാളിത്തത്തോടെ അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജിയുടെ (എഎസ്എം) കേരളത്തിലെ ആദ്യ സ്റ്റുഡന്റ് ചാപ്റ്റർ, ഇന്ത്യൻ അംബാസഡറും കുസാറ്റ് റിട്ട. പ്രഫസറുമായ ഡോ. മുഹമ്മദ് ഹാത്ത അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എഎസ്എം വഴി വിദ്യാർഥികൾക്കു ലഭിക്കാവുന്ന അന്തർദേശീയ അവസരങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
എഎസ്എമ്മും കുസാറ്റ് എൻസിപിഒആറും സംയുക്തമായി മൈക്രോബിയൽ ഇന്നോവേഷൻസ് ഫോർ സസ്റ്റൈനബിൾ സൊലൂഷൻസ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദേശീയ സെമിനാറിൽ വെള്ളാനിക്കര അഗ്രിക്കൾച്ചർ കോളജ് അസി. പ്രഫസർ ഡോ. രഹ്ന അഗസ്റ്റിൻ, പാലക്കാട് ഐഐടി അസി. പ്രഫസർ ഡോ. റിച്ച് അഗ്നിഹോത്രി എന്നിവർ പങ്കെടുത്തു. സ്റ്റുഡന്റ് ചാപ്റ്റർ വിദ്യാർഥികൾ വിഷയത്തിൽ തയാറാക്കിയ പുസ്തകപ്രകാശനവും ഒഫിഷ്യൽ ലോഗോ പ്രകാശനവും നടന്നു.
പ്രിൻസിപ്പൽ സിസ്റ്റർ ഡോ. മീന കെ. ചെറുവത്തൂർ, വൈസ് പ്രിൻസിപ്പൽമാരായ സിസ്റ്റർ ഡോ. ടെസീന പി. ഇമ്മട്ടി, ഡോ.എ. ഡാലി ഡൊമിനിക്, സെമിനാർ കോഓർഡിനേറ്റർ ഡോ.സി.ആർ. മീര, ആൻമരിയ ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.