അമലയിൽ ദേശീയ സന്നദ്ധ രക്തദാനദിനം ആചരിച്ചു
1598706
Saturday, October 11, 2025 12:49 AM IST
അമലനഗർ: അമല കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസസിലെ വിദ്യാർഥികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും അമല ബ്ലഡ് സെന്ററിന്റെയും നേതൃത്വത്തിൽ ദേശീയ സന്നദ്ധ രക്തദാനദിനം ആചരിച്ചു. 105 പേർ രക്തം ദാനംചെയ്തു.
രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ച് സിസ്റ്റർ ഡോ. ലീനസ് സന്ദേശം നൽകി. 135 തവണ രക്തം ദാനംചെയ്ത ടൈനി ഫ്രാൻസിസ് പടിക്കലയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജോയിന്റ് ഡയറക്ടർമാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ജെയ്സൺ മുണ്ടൻമാണി, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, അമല അലൈഡ് ഹെൽത്ത് സയൻസസ് പ്രിൻസിപ്പൽ പ്രഫ. ഷീബ ഭാസ്കർ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം മേധാവി, ഡോ. വിനു വിപിൻ, ക്യാമ്പ് ഓർഗനൈസർ നൗഷാദ്, ഡിഎംഎൽടി വിദ്യാർഥിനി അനാമിക വിനോദ് എന്നിവർ പ്രസംഗിച്ചു.
സന്നദ്ധരക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചവരെയും തുടർച്ചയായി രക്തം ദാനംചെയ്തവരെയും മെമന്റോ നൽകി ആദരിച്ചു. റാലിയും മൈമും ഫ്ലാഷ് മോബും നടത്തി. എഐ പോസ്റ്റർ, ട്രോൾ മത്സരങ്ങളിലെ വിജയികൾക്കു സമ്മാനങ്ങൾ നൽകി.