വയോജന അവകാശപ്രഖ്യാപനം നടത്തി, മുഖ്യമന്ത്രിക്കു നിവേദനം നൽകി
1598147
Thursday, October 9, 2025 1:25 AM IST
തൃശൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റി വയോജനവാരാഘോഷം സമാപനത്തിന്റെ ഭാഗമായി കളക്ടറേറ്റ് പടിക്കൽ വയോജന അവകാശപ്രഖ്യാപനം നടത്തി.
70 കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ഭാരത് സൗജന്യ ഇൻഷ്വറൻസ് പദ്ധതി ഉടനടി നടപ്പാക്കുക, വയോജന പെൻഷൻ അയ്യായിരം രൂപയാക്കുക, റെയിൽവേ കൺസഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം ജില്ലാ കളക്ടർവഴി മുഖ്യമന്ത്രിക്കു സമർപ്പിച്ചു. ടി.വി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാനസെക്രട്ടറി പ്രഫ.വി.എ. വർഗീസ്, ജില്ലാ സെക്രട്ടറി സി.സി. ജോസ്, കെ. ഗോവിന്ദൻകുട്ടി മേനോൻ, പി. മുഹമ്മദ് ബാബു, ടി.ആർ. ബാലസുബ്രഹ്മണ്യൻ, സി.എ. ജോസഫ്, എം. എ. വേലായുധൻ, തങ്കം സുധാകരൻ, എസ്. ഗോപകുമാർ, പി.വി. രാമൻ, പി.കെ. ഭാസ്കരൻ, പി. അപ്പുക്കുട്ടൻ, ഇ. പദ്മനാഭൻ തുടങ്ങിയവർ പ്രസംഗിച്ചു.