നവീകരിച്ച അങ്കണവാടി ഉദ്ഘാടനം ചെയ്തു
1598720
Saturday, October 11, 2025 12:49 AM IST
മേലൂര്‍: പഞ്ചായത്തിലെ പൂലാനി എസ്എന്‍ നഗറിലെ നവീകരിച്ച താര അങ്കണവാടിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ്് വി.എസ്. പ്രിന്‍സ് നിര്‍വഹിച്ചു. മേലൂര്‍ പഞ്ചായത്ത് പ്രസിഡന്റ്് എം.എസ്.സുനിത അധ്യക്ഷത വഹിച്ചു.
രണ്ട് കെട്ടിടങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടിയാണ് പതിനഞ്ച് ലക്ഷം രൂപ ചിലവിൽ നവീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്് പോളി പുളിക്കന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. പരമേശ്വരന്, സതി ബാബു, ബ്ലോക്ക് മെമ്പര്‍ ഇന്ദിര പ്രകാശന്, സിഡിപിഒ ഷീബ നാല്‍പ്പാട്ട്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ കെ.കെ. ദീപ, വാര്ഡ്മെമ്പര് അംബിക ബാബു, പഞ്ചായത്തംഗങ്ങളായ സൗമ്യ മോഹന്‍ദാസ്, ഇ.ആര്. രഘുനാഥ്, ഷീജ പോളി, അങ്കണവാടി ടീച്ചര്‍ ഇ ആർ.എല്‍സി തുടങ്ങിയവർ പ്രസംഗിച്ചു.