ഫാർമേഴ്സ് സഹകരണ സംഘം മെറിറ്റ് ഡേ
1598562
Friday, October 10, 2025 7:15 AM IST
തൃശൂർ: ജില്ലാ ഫാർമേഴ്സ് സഹകരണസംഘം മെറിറ്റ് ഡേ-2025 മുൻ നിയമസഭാ സ്പീക്കർ അഡ്വ. തേറന്പിൽ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, വാദ്യകലാകാരൻ കുറ്റൂർ രാധാകൃഷ്ണൻ, അങ്കണവാടി അധ്യാപിക പുഷ്പലത രാമനാഥൻ, യുഎഇയിൽ നടന്ന ഏഷ്യൻ യോഗ ചാന്പ്യൻഷിപ്പിൽ ആർട്ടിസ്റ്റിക് യോഗ ഇനത്തിൽ ഒന്നാംസ്ഥാനം ലഭിച്ച സ്വാതികൃഷ്ണ, കലാകായികരംഗത്തു മികവുതെളിയിച്ചവരെയും ആദരിച്ചു.
സംഘം പ്രസിഡന്റ് എ. പ്രസാദ്, കോർപറേഷൻ കൗണ്‍സിലർ കെ.രാമനാഥൻ, ഡയറക്ടർമാരായ എം. സുജിത് കുമാർ, രശ്മി ഗോപാലൻ, സതിദേവി രതീശൻ, കോണ്‍ഗ്രസ് അയ്യന്തോൾ മണ്ഡലം പ്രസിഡന്റ് കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.