റവന്യൂ ജില്ലാ കബഡിയിലും കല്ലുകടി: മത്സരങ്ങൾ രാത്രി 10 വരെ
1598148
Thursday, October 9, 2025 1:25 AM IST
മണ്ണുത്തി: കായിക അധ്യാപകരുടെ നിസഹകരണം മൂർക്കനിക്കരയിൽ നടന്ന റവന്യൂ ജില്ലാ കബഡിമത്സരത്തിലും പ്രതിഫലിച്ചു. ടൈമർ ഇല്ലാതെയാണ് മത്സരങ്ങൾ നടന്നത്.
പെണ്‍കുട്ടികളുടെ ആറു ടീമും ആണ്‍കുട്ടികളുടെ 11 ടീമും പങ്കെടുത്ത കബഡിമത്സരം രാത്രി വൈ കിയാണു സമാപിച്ചത്. രണ്ടു ദിവ സങ്ങളിലായി നടത്തേണ്ട മത്സരം ഒറ്റ ദിവസംകൊണ്ട് തീർക്കുകയായിരുന്നു.
മത്സരം നടത്താൻ വേണ്ടത്ര കായികാധ്യാപകർ ഇല്ലാതിരുന്നതിനാൽ വിവിധ കോളജുകളിൽനിന്നുള്ള കബഡിതാരങ്ങളാണ് ഒഫിഷ്യൽസായി പ്രവർത്തിച്ചത്.
മത്സരങ്ങൾ രാത്രി 10 വരെ നീണ്ടതോടെ രാവിലെ എട്ടിന് എത്തിയ മത്സരാർഥികൾ പലരും ക്ഷീണിതരായി. ഇതിനിടെ ഒഫിഷ്യൽസിൽ ചിലർക്കുണ്ടായ പിഴവുകൾ പലപ്പോ ഴും തർക്കത്തിനിടയാക്കി.