ഗുരുവായൂരില്‍ ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
1598708
Saturday, October 11, 2025 12:49 AM IST
ഗുരുവായൂര്‍: നഗരസഭയുടെ മാവിന്‍ചുവട് മേഖലയില്‍ ആറുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.
പുല്ലുപറിക്കുകയായിരുന്ന ഇല്ലിക്കോട്ട് വാഹിദ(53)യുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. ബൈക്കില്‍ പോവുകയായിരുന്ന സഹദ് അബൂബക്കറിനെ(25) നായ പിന്തുടര്ന്ന് കടിച്ചു. സോന ജോണ്സന്(21), പാല്വില്പനക്കാരന് ഹരിദാസ് (55), പുലിക്കോട്ടില്‍ റെജി ആന്റോ (37), കറുപ്പംവീട്ടില്‍ അഷ്റഫ് (53) എന്നിവര്‍ക്കും നായയുടെ കടിയേറ്റു.
തെരുവുനായയുടെ കടിയേറ്റവര്‍ക്ക് ചികിത്സാച്ചെലവടക്കം സാമ്പത്തികസഹായം നഗരസഭ നല്‍കണമെന്ന് നഗരസഭ പ്രതിപക്ഷനേതാവ് കെ.പി. ഉദയന്‍ ആവശ്യപ്പെട്ടു.