സയൻസ് മാഗസിൻ, ഉപന്യാസ മത്സരം: ഞായറാഴ്ച നടത്തുന്നതിൽ പ്രതിഷേധം
1598569
Friday, October 10, 2025 7:15 AM IST
തൃശൂർ: ക്രൈസ്തവ വിശ്വാസപരിശീലന ക്ലാസുകളും അർധവാർഷികപരീക്ഷകളും നടക്കുന്ന ഞായറാഴ്ച തൃശൂർ റവന്യൂ ജില്ലാ സയൻസ് മാഗസിൻ, സിവി രാമൻ ഉപന്യാസമത്സരം എന്നിവ നടത്തുന്നതിൽ പ്രതിഷേധം. മിഷൻ ക്വാർട്ടേഴ്സ് സെന്റ് ജോസഫ് സ്കൂളിലാണു മത്സരങ്ങൾ. ജില്ലയിലെ 12 ഉപജില്ലകളിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണു പങ്കെടുക്കേണ്ടത്. പ്രതിഷേധത്തെത്തുടർന്ന് എറണാകുളത്തു ഞാ യറാഴ്ച നടക്കേണ്ട മത്സരങ്ങൾ മാറ്റിയെന്നാണു വിവരം.